Categories: NATIONALTOP NEWS

പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിനെ ചുമതലയേല്‍പ്പിച്ചത്.

കോഡിനേറ്ററുടെ നേതൃത്വത്തിൽ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് കൂട്ടായ ചുമതല നൽകാനായിരുന്നു സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തിലുണ്ടായ ധാരണ. ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.

മധുരയില്‍ നടക്കുന്ന 24–ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് പ്രകാശ് കാരാട്ടിന് ചുമതല. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം, സംഘടനാരേഖ എന്നിവ സംബന്ധിച്ച പ്രാരംഭചർച്ചകളും കേന്ദ്രകമ്മിറ്റിയിൽ ഉൾപെടുത്തും.

TAGS: NATIONAL | PRAKASH KARAT
SUMMARY: Prakash Karat appointed as cpim central committee cordinator

Savre Digital

Recent Posts

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

30 minutes ago

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ…

44 minutes ago

മെഡിക്കല്‍ കോളേജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദര്‍ശിച്ചു

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍…

2 hours ago

വിവാഹിതയായ സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കരുത്; ഹൈക്കോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട്…

2 hours ago

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…

3 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…

4 hours ago