കോഴിക്കോട്: കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിപ്പോര് രൂക്ഷം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടർ എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങളുമായി എൻ. പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. ജയതിലകിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് പ്രശാന്തിൻ്റെ ഫേസ്ബുക്കിലൂടെയുള്ള മുന്നറിയിപ്പ്.
ചെയർമാനായിരുന്ന എസ്.സി., എസ്.ടി. വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിലെ പരാമർശങ്ങള്‍ കഴിഞ്ഞ ദിവസം വാർത്തയായതിന് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണെന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ റിപ്പോർട്ടുകള്‍ തയ്യാറാക്കി മാതൃഭൂമിക്ക് നല്‍കുന്നത് ജയതിലക് ആണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. മാതൃഭൂമിയുടെ സ്പെഷ്യല്‍ റിപ്പോർട്ടർ ആണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെന്നും ഇന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.
ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗിയെന്നും ഒരു കമൻ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു. ഇന്നലെയും ഇന്നുമായി രണ്ട് കുറിപ്പുകളാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ് എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ജയതിലകിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് കളക്ടർ ബ്രോ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണെന്നും അദ്ദേഹം ഇന്ന് പരിഹസിച്ചു. തിടമ്പിനേയും തിടമ്പെറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പെല്‍ക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് ഫേസ്ബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു.
TAGS : PRASANTH IAS
SUMMARY : Prashant IAS with note against K. Gopalakrishnan IAS
കോഴിക്കോട്: താമരശ്ശേരിയില്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ്…
ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ…
മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…
തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…