ബെംഗളൂരു: സംസ്ഥാനത്ത് ജൂലൈ 1 മുതൽ പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം. പ്രീമിയം മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതോടെയാണ് വിലയിലും മാറ്റം ഉണ്ടാകുന്നത്. പുതിയ വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 16 ഇനത്തിൽപ്പെട്ട ഉയർന്ന വിലയുള്ള മദ്യത്തിൻ്റെ എക്‌സൈസ് തീരുവയാണ് കുറക്കുന്നത്.
ജൂലൈ 1 മുതൽ ബ്രാൻഡുകൾക്കനുസരിച്ച് വിലയിൽ 100 രൂപയോളം കുറയും. ബ്രാണ്ടി, വിസ്‌കി, ജിൻ, റം, ബിയർ, വൈൻ, കള്ള്, ഫെന്നി എന്നിവ ഒഴികെയുള്ള മദ്യങ്ങൾക്ക് മാത്രമാണ് തീരുമാനം ബാധകമാകുക. തീരുമാനം ഹ്രസ്വകാലത്തേക്ക് എക്‌സൈസ് വരുമാനത്തിൽ നേരിയ ഇടിവ് ഉണ്ടാക്കുമെങ്കിലും വിൽപ്പനയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
TAGS: KARNATAKA| LIQUOR| PRICE
SUMMARY: Premium brand liquor price to be dropped in state
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…