കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് പതിനൊന്നിന് നടക്കും. പിപി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്സണ്‍ കെ രത്നകുമാരിയാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോൾ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.
പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്ടോബർ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
TAGS : KANNUR
SUMMARY : The new president of Kannur District Panchayat will be elected today
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ…
ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കല വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു. 9 സീറ്റർ വിമാനമാണ് തകർന്നുവീണത്. റൂർക്കേല എയർസ്ട്രിപ്പിന് സമീപമുള്ള ജഗദ…
പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…
ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…