LATEST NEWS

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ താഴ്ന്നുപോയ സംഭവം; സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍ യാത്രയുടെ മേല്‍നോട്ടം വ്യോമസേനക്കായിരുന്നു. ലാന്‍ഡിംഗ് ഉള്‍പ്പെടെ ഭൗതിക സൗകര്യങ്ങള്‍ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസര്‍ക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. 

എന്നാല്‍, അര ഇഞ്ചിന്റെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കൂടാതെ ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ‘എച്ച്’ മാര്‍ക്കിനേക്കാള്‍ പിന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി. 
SUMMARY: President’s helicopter tire collapse incident; State Home Department says no safety lapse

WEB DESK

Recent Posts

ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…

41 minutes ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

2 hours ago

ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു; അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…

4 hours ago

ഡല്‍ഹിയില്‍ ഗുണ്ടാ സംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് കുറ്റവാളികളെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള…

5 hours ago

കര്‍ണാടകയില്‍ മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത; തീരദേശ കര്‍ണാടകയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…

5 hours ago

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് രണ്ട് ദിവസങ്ങളില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍…

5 hours ago