NATIONAL

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വീര സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കും. 15 പേര്‍ക്ക് വീര്‍ചക്ര പുരസ്കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരവും നൽകും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും.

സിആര്‍പിഎഫിലെ ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബലു രാബ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കുന്നത്. മേജര്‍ വിജയ് വര്‍മ, മേജര്‍ സച്ചിന്‍ നേഖി, മേജര്‍ രാജേന്ദ്ര പ്രസാദ് ജാട്ട്, മേജര്‍ രവീന്ദര്‍ സിങ് റാവത്ത്, നായിക് ഭീംസിങ്, ഗമിത് മുകേഷ് കുമാര്‍ എന്നിവരാണ് ശൗര്യചക്രയ്‌ക്ക് അര്‍ഹരായത്. മേജര്‍ വികാസ് ബംബു, മേജര്‍ മുസ്തഫ ബൊഹ്‌റ, ഹവില്‍ദാര്‍ വിവേക് സിങ് തോമര്‍, കുല്‍ഭൂഷണ്‍ മന്റ, സയിഫുള്ള ക്വാദ്രി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യചക്ര സമര്‍പ്പിക്കും.

മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എ.എൻ .പ്രമോദിന് യുദ്ധസേവ മെഡലും നൽകും. ബി.എസ്.എഫിലെ രണ്ടുപേർക്ക് വീർചക്ര പുരസ്‌കാരം സമ്മാനിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് യുദ്ധസേവ മെഡൽ നൽകും. എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എ..വിഎം പ്രജ്വൽ സിംഗ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്കാണ് പുരസ്‌കാരം. ഇവർക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്കും യുദ്ധ സേവ മെഡൽ നൽകും.
SUMMARY: President’s Military Medals Announced; Kirtichakra for four and Veer Chakra for 15

NEWS DESK

Recent Posts

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

13 minutes ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

57 minutes ago

പാകിസ്ഥാനിൽ സ്വാതന്ത്ര ദിനാഘോഷത്തിനിടെ വെടിവെയ്പ്പ്; പെൺകുട്ടി അടക്കം മൂന്നുപേർ മരിച്ചു, 60 പേർക്ക് പരുക്ക്

ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനി‌ടെ പാകിസ്ഥാനിലുണ്ടായ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായി നടന്ന വെടിവെപ്പിലാണ് മൂന്ന് പേർ…

2 hours ago

കേളി ബെംഗളൂരു വിഎസ് അനുസ്മരണം 17ന്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കേളി ബെംഗളൂരു അനുസ്മരിക്കുന്നു. 17ന് വൈകുന്നേരം 4ന് നന്ദിനി ലേഔട്ടിലുള്ള രാജഗിരി സുങ്കിരാന…

2 hours ago

കേരളസമാജം യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ…

3 hours ago

യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…

3 hours ago