ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച പ്രമേയത്തിന് പാർലമെന്റ് അംഗീകാരം നൽകി. രാജ്യസഭ ഇന്ന് ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. ആഗസ്ത് 13 മുതൽ പ്രാബല്യത്തിൽ വരും.
വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. ഒരുവര്‍ഷത്തോളം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകാതെ ബിരേൻ സിങ് നയിച്ച ബിജെപി സര്‍ക്കാരിനെ മാറ്റി കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
SUMMARY: President’s rule extended in Manipur for another six months