ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു, വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യത

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. എക്സ്.പി100 പെട്രോൾ (പ്രീമിയം വേരിയന്റ്), എക്സ്ട്രാ ​ഗ്രീൻ ​(​പ്രീമിയം ഡീസൽ) എന്നിവയുടെ വിലയാണ് കൂട്ടിയത്. ഡൽഹിയിൽ എക്സ്.പി100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽനിന്ന് 160 രൂപയായി ഉയർന്നു. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി.

ആഗോള ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈർ ഫ്യുവൽ) വിലയിലും വർധനയുണ്ടായി. ജെറ്റ് ഇന്ധന വിലയിൽ രണ്ട് മടങ്ങിലധികം വർധനയാണുണ്ടായത്. ഇതോടെ കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയായി ഉയർന്നു. ആദ്യമായാണ് വ്യോമയാന ടർബൈൻ ഇന്ധന വില കിലോ ലിറ്ററിന് രണ്ടുലക്ഷം കടക്കുന്നത്. ഡൽഹിയിൽ കിലോ ലിറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോൾ 2,07,342 രൂപയാണ്.

മാർച്ച് ഒന്നിന് വിമാന ഇന്ധനത്തിന്റെ വില 5.7 ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയിലധികം വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനയുണ്ടായേക്കാം. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിൽ വീണ്ടും തടസ്സമുണ്ടാകുമെന്ന ആശങ്ക വില കുത്തനെ ഉയരാൻ കാരണമായിപ്രീമിയം ഇന്ധനങ്ങൾക്ക് വില ഉയർന്നുവെങ്കിലും, സാധാരണ പെട്രോൾ, ഡീസൽ വില മാറ്റിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിലും മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
SUMMARY: Price hiked by Rs 11 in one go; Premium petrol and diesel prices hiked, flight ticket prices likely to increase

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories