LATEST NEWS

കര്‍ണാടകയില്‍ ഇനി പ്രൈമറി അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് ഇനി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യം. കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സര്‍വീസസ് ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തി.
ഭേദഗതി ചെയ്ത നിയമങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ ബിരുദ അധ്യാപകര്‍ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അനുവദിക്കണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു.

അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) സര്‍ട്ടിഫിക്കറ്റുള്ള ബിരുദ അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഈ ഭേദഗതി ഇപ്പോള്‍ അനുവദിക്കുന്നു, നേരത്തെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു.
SUMMARY: Primary teachers can now teach in higher classes in Karnataka

WEB DESK

Recent Posts

ഗര്‍ഭിണിയെ കുത്തിക്കൊന്ന് കാമുകന്‍, കാമുകനെ കുത്തിക്കൊന്ന് ഭര്‍ത്താവ്

ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി കാമുകന്‍. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ…

21 minutes ago

മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

29 minutes ago

സിപിഐയില്‍ കൂട്ടരാജി; കൊല്ലം കടയ്ക്കലില്‍ 700ലധികം അംഗങ്ങള്‍ രാജിവെച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ…

35 minutes ago

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി…

1 hour ago

കേരളത്തില്‍ മിന്നല്‍ പ്രളയത്തിനും സാധ്യത; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…

2 hours ago

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; മലിനീകരണത്തോത് 400 കടന്നു

ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…

2 hours ago