പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം രൂക്ഷമായി. മൂന്ന് മണിക്കൂറിനിടെ ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് ആക്രമണം നടത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്‌കൂള്‍ റോഡില്‍ വെച്ച് പ്രദേശവാസികളായ അസ്മ, ബുഷറ, ഹൈറുന്നീസ എന്നിവർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
തുടർന്ന്, ഒറ്റപ്പാലം ബസ് സ്റ്റാൻഡില്‍ ബസ് കയറാൻ എത്തിയ മായന്നൂർ സ്വദേശി നാരായണനും തെരുവുനായയുടെ കടിയേറ്റു. മായന്നൂരില്‍ വെച്ച് ഏഴ് വയസുകാരനായ സ്വസ്ഥി കൃഷ്ണക്കും മാതാവ് കൃഷ്ണപ്രിയക്കും കടിയേറ്റു. നായയുടെ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Stray dog attack; Six people, including a seven-year-old, were bitten
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…