Categories: LATEST NEWS

ജയിലിൽ തടവുകാരുടെ ഡാൻസ് പാർട്ടി; നാല് തടവുകാർക്കെതിരെ കേസ്‌

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നാല് തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്. ബെംഗളൂരു സെൻട്രൽ ജയിൽ സൂപ്രണ്ട്,സംഭവത്തിനു ശേഷം സസ്‌പെൻഷനിലുള്ള ഇമാംസാബ് മ്യഗേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തടവുകാരായ കാർത്തിക് എന്ന ജിത്രെ പാട്രിക്, ധനഞ്ജയ് എന്ന രേണുകപ്രസാദ്, മഞ്ജുനാഥ് വി എന്ന കോളി മഞ്ജ, ചരൺ റാവു ബി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

ആരാണ് വീഡിയോ റെക്കോർഡ് ചെയ്തത്, മൊബൈൽ ഫോൺ എങ്ങനെയാണ് അകത്തേക്ക് കൊണ്ടുവന്നത്, ജയിൽ പരിസരത്തിന് പുറത്ത് ദൃശ്യങ്ങൾ ആരാണ് പ്രക്ഷേപണം ചെയ്തത്, ആരാണ് മാധ്യമങ്ങൾക്ക് ഇത് നൽകിയത് എന്നിവ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ചോർത്തുന്നതിനും ഉത്തരവാദികളായവർക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ജയിൽ ചീഫ് സൂപ്രണ്ട് കെ. സുരേഷയെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. സൂപ്രണ്ട് ഇമാംസാബ് മ്യഗേരി, അസിന്റ്റ് സൂപ്രണ്ട് അശോക് ഭജന്ത്രി എന്നിവരെ സസ്പെൻഡ് ചെയ്തു. തടവു കാർക്ക് വിഐപി പരിഗണന ലഭിക്കുന്നതായുള്ള ആരോപണം അന്വേഷിക്കാൻ എഡിജിപി ആർ. ഹിതേന്ദ്രയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയമിച്ചിട്ടുണ്ട്.
SUMMARY: Prisoners’ dance party in jail; Case filed against four inmates

NEWS DESK

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

8 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

8 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

8 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

9 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

9 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

9 hours ago