Categories: KERALATOP NEWS

കുറ്റാരോപിതര്‍ സ്ഥാനമൊഴിയണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്‍റെ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.

സഹപ്രവർത്തകരായ നടന്മാർക്കെതിരെ ആരോപണങ്ങളുണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിനൊടുവില്‍ മാതൃകാപരമായ ശിക്ഷയുമുണ്ടാകണമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ട് എങ്ങനെ സൂപ്പർ സ്റ്റാറുകളെ ബാധിക്കുമെന്ന് അറിയില്ലെന്നും, ബാധിക്കേണ്ട രീതിയില്‍ തന്നെ ബാധിക്കണമെന്നും പൃഥിരാജ് പറഞ്ഞു.

ആരോപണങ്ങള്‍ ഉണ്ടായാല്‍ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. മറിച്ച്‌ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇരകളുടെ പേരു മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും, ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാൻ നിയമം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ ആദ്യം മൊഴികൊടുത്തത് ഞാനാണ്. ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കേണ്ടത് എന്റെ കടമയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതില്‍ ഞെട്ടലില്ല. കുറ്റം ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ട് എങ്കില്‍ തുടർനടപടികള്‍ എന്താണെന്ന് അറിയാൻ എനിക്കും ആകാംക്ഷയുണ്ട്.

ആരോപണം ഉണ്ടാകുമ്പോൾ അന്വേഷണം ഉണ്ടാകും, ഉണ്ടാകണം, അത് സ്വാഭാവികമാണ്. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പവർഗ്രൂപ്പിന്റെ ഇടപെടല്‍ ഞാൻ നേരിട്ടിട്ടില്ല. പക്ഷേ അതുകൊണ്ട് മാത്രം അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല. സ്ഥാനത്തിരിക്കുമ്പോൾ ആരോപണം ഉണ്ടായാല്‍ ആ സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

TAGS : PRITHVIRAJ | HEMA COMMITTEE REPORT
SUMMARY : Accused must resign; Prithviraj wants an investigation into the loopholes in the Hema committee report

Savre Digital

Recent Posts

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…

2 minutes ago

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

8 minutes ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

54 minutes ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

1 hour ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

2 hours ago

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

3 hours ago