LATEST NEWS

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തും. ഇതിനുമുന്നോടിയായി ജൂലായ് എട്ടിന് സൂചനാ സമരം നടത്തും. നിരക്ക് വർദ്ധനവ് ഉള്‍പ്പെടെ ബസുടമകള്‍ ഉന്നയിക്കുന്ന ആറ് പ്രധാന ആവശ്യങ്ങളില്‍ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് വിവരം.

പൊതുയാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറല്‍ കണ്‍വീനർ ടി.ഗോപിനാഥൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. പൊതു യാത്രാനിരക്ക് വർധനവ് കൊണ്ട് സ്വകാര്യ ബസുടമകളേക്കാള്‍ നേട്ടമുണ്ടാകുന്നത് കെഎസ്‌ആർടിസിക്ക് മാത്രമാണെന്നും സമരസമിതി ആരോപിച്ചു.

140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകള്‍ പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥി കണ്‍സഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസുടമകളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികള്‍ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് സമരസമിതിയുടെ മറ്റ് ആവശ്യങ്ങള്‍.

SUMMARY: Private bus owners to go on indefinite strike

NEWS BUREAU

Recent Posts

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

2 hours ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

3 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

3 hours ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

3 hours ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

4 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

4 hours ago