CAREER

പി.എസ്.സി വിളിക്കുന്നു; വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം

തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 17ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂലൈ 16 വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കാം.

തസ്തികകൾ

▪️ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോൺ വൊക്കേഷനൽ ടീച്ചർ -ഇംഗ്ലീഷ് (എൽ.പി/ യു.പി സ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്.എസ്.ഇ) ലെക്ചറർ-ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് (സാ​ങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്​പെക്ടർ (ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവിൽ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്​പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കൺട്രോൾ), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറൽ മാനേജർ (പ്രോജക്ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോൾക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ), എൽ.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപറേഷനുകൾ/ ബോർഡുകൾ)

▪️ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഹൈസ്കൂൾ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്പ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരിൽനിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്‌ (വിവിധം) ഇലക്ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)

▪️സ്​പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), കോമേഴ്സ് (പട്ടികജാതി/ വർഗം) (ഹയർസെക്കൻഡറി വിദ്യാഭ്യാസം)

▪️സ്​പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഫോറസ്റ്റ് വാച്ചർ, കോട്ടയം, തൃശൂർ (പുരുഷന്മാർ മാത്രം), കോഴിക്കോട് (വനിതകൾ മാത്രം) (വനംവകുപ്പ്)

▪️എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസി. പ്രഫസർ- മൈക്രോബയോളജി (ഹിന്ദു നാടാർ), നിയോനാറ്റോളജി (എൽ.സി)/ ആംഗ്ലോ ഇന്ത്യൻ- മെഡിക്കൽ വിദ്യാഭ്യാസം): പ്രഫസർ, പാത്തോളജി, മൈക്രോബയോളജി (ഈഴവ/ തിയ്യ/ ബില്ലവ) (ഗവ. ഹോമിയോപ്പതിക് മെഡി. കോളജുകൾ); സോയിൽ സർവേ ഓഫിസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് (എസ്.സി.സി.സി) (മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ്); സ്റ്റോർസ്/ പ​ർച്ചേസ് ഓഫിസർ, എസ്.സി (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്രീപ്രൈമറി ടീച്ചർ (ബധിര വിദ്യാലയം, (ഈഴവ/ തിയ്യ/ ബില്ലവ) (പൊതു വിദ്യാഭ്യാസം); ജൂനിയർ സിസ്റ്റംസ് ഓഫിസർ (ഇ.ടി.ബി) (സൊസൈറ്റി വിഭാഗം) (മിൽക്ക്മാർക്കറ്റിങ് ഫെഡറേഷൻ); ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് -2 (പട്ടികജാതി) (പൊതുമരാമത്ത് വകുപ്പ്). കെയർടേക്കർ (പുരുഷൻ) (എൽ.സി/ ആംഗ്ലോ ഇന്ത്യൻ/ വിശ്വകർമ) (വനിത-ശിശു വികസന വകുപ്പ്); അക്കൗണ്ട്സ് ഓഫിസർ (പട്ടികജാതി); ജൂനിയർ അസിസ്റ്റന്റ് (പട്ടികജാതി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്യൂൺ/ അറ്റൻഡർ (മുസ്‍ലിം) (അപെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടർ).

തസ്തികകൾ, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സംവരണം, ശമ്പളം അടക്കമുള്ള കൂടുതല്‍ വിവരങ്ങൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.
SUMMARY: PSC is calling; Notification for various posts

NEWS DESK

Recent Posts

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

19 minutes ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

35 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

1 hour ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

1 hour ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

2 hours ago