LATEST NEWS

സ്വകാര്യ ബസ് സമരം ആരംഭിച്ചു; കൂടുതൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക്‌ ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

അതേസമയം, മുഴുവൻ ബസുകളും സർവീസിന്‌ യോഗ്യമാക്കി ഓടിക്കാനൊരുങ്ങിയിരിക്കുകയാണ് കെഎസ്‌ആർടിസി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക്‌ ആവശ്യാനുസരണം സർവീസ്‌ നടത്തും. മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന തരത്തിലും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തുമാകും സർവീസുകൾ. തിരക്ക് അനുസരിച്ച് അധിക ഷെഡ്യൂളും ട്രിപ്പും ക്രമീകരിക്കും. ദീർഘദൂര സർവീസ്‌ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പോലീസ് സഹായംതേടാനും നിർദേശമുണ്ട്‌.
SUMMARY: Private bus strike begins; KSRTC to offer more services

 

NEWS DESK

Recent Posts

വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ “ചിങ്ങനിലാവ്”: ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…

57 seconds ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

40 minutes ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

1 hour ago

സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…

2 hours ago

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…

3 hours ago

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…

4 hours ago