ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി യാത്രക്കാർ നാലര മണിക്കൂർ നേരത്തോളം പെരുവഴിയിലായി. വെള്ളിയാഴ്ച രാവിലെ 9.20-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യബസാണ് ബെംഗളൂരു-മൈസൂരു പാതയിൽ വൈഷ്ണവി ലേഔട്ടിൽ എത്തിയപ്പോൾ തകരാറിലായത്.
22 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാമെന്നും മറ്റു ബസ്സുകളിൽ യാത്ര തുടർന്നോളാനും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. പിന്നീട് സർവീസ് സ്റ്റേഷനിൽനിന്ന് ആളെത്തി തകരാർ പരിഹരിച്ച് നാലര മണിക്കൂറിന് ശേഷമായിരുന്നു യാത്രതുടര്‍ന്നത്. ഉച്ചക്ക് 2 മണിയോടെയാണ് ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ബസ് കണ്ണൂരിലെത്താൻ വൈകുമെന്നതിനാൽ രണ്ടുപേർ ബെംഗളൂരുവിലേക്ക് മടങ്ങി. അവധി ദിവസങ്ങളായാതിനാല്‍ വേറെ ബസ് കിട്ടാനില്ലാത്തതിനാലാണ് ടിക്കറ്റിന്റെ പണം നൽകി യാത്ര റദ്ദാക്കാൻ നിർദേശിച്ചതെന്ന് ബസ് ഉടമ പറഞ്ഞു.
SUMMARY: A private bus to Kannur broke down and the passengers were stuck on the highway for four and a half hours
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
View Comments
Train വേഗത കൂട്ടിയാൽ നമ്മുടെ പാത താങ്ങുമോ... 😲😱😭🙏
ഇപ്പോൾ തന്നേ റോഡ് മുഴുവൻ തകർന്നു... ഇനി അതും കൂടി തകരാറിൽ ആയാൽ കേരളം കുളമാകും. യാത്ര മുഴുവൻ തകരും.