ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും സ്പെഷൽ ബസ് സർവീസുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളവും തമിഴ്‌നാടും കർണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ പെർമിറ്റെടുത്ത ടൂറിസ്‌റ്റ് ബസുകളിൽ നിന്ന് വീണ്ടും നികുതി ഈടാക്കുന്നത് പിൻവലിക്കും വരെ സമരം തുടരുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്.
SUMMARY: Private tourist buses strike; Kerala and Karnataka RTCs to run special services today and tomorrow
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…