KARNATAKA

കാട്ടാന ആക്രമണം; തോട്ടംതൊഴിലാളി മരിച്ചു

ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി ഹനുമന്ത (57) യാണ് കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് പൊളിബെട്ടയിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

കാപ്പിത്തോട്ടത്തിൽ തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്ത് ആനകളെ നിരീക്ഷിക്കാൻ ഹനുമന്ത പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് തോട്ടത്തിൽനിന്ന് ഒറ്റയാൻ വന്ന് പുറകിൽനിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരപരുക്കേറ്റ ഹനുമന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു.  ഹാസൻ സ്വദേശിയായ ഹനുമന്ത 30 വർഷമായി ഇതേ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ പത്മ നൽകിയ പരാതിയെത്തുടർന്ന് സിദ്ധാപുര പോലീസ് കേസെടുത്തു.

ഇതോടെ മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ അക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി.
SUMMARY: Wild elephant attack; plantation worker dies

NEWS DESK

Recent Posts

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

5 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

5 hours ago

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…

6 hours ago

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

6 hours ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

7 hours ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

7 hours ago