ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി. പ്രിയങ്കാ ഗാന്ധി. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ സഹായം പോലും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആകുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കടുത്ത ദുരന്തത്തെയും ദുരിതത്തെയും അഭിമുഖീകരിച്ചവരാണ് ചൂരല്‍മല-മുണ്ടക്കൈ നിവാസികള്‍. കോര്‍പ്പറേറ്റുകളുടെ വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ ഒരു തുക മാത്രമാണ് ദുരിതബാധിതരുടേതായി എഴുതിത്തള്ളാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അനിവാര്യമാകുന്ന ഘട്ടത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതി നിരീക്ഷണത്തെ പൂര്‍ണമായും അനുകൂലിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. കേന്ദ്ര നിലപാടിനെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കാനാവില്ല. ഇങ്ങനെയാണെങ്കില്‍ ദുരിതബാധിതരുടെ വായ്പാ തിരിച്ചടവ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
SUMMARY: Priyanka Gandhi criticizes the Centre
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: ഉഡുപ്പി മണിപ്പാലിലെ രണ്ട് കോളെജ് ഹോസ്റ്റലുകളിൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗുജറാത്ത് സ്വദേശി…
കാസറഗോഡ്: കാസറഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും ഉണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് സംഘാടകർക്കും…
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ…