വയനാട്: വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി. മുക്കത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രിയങ്ക വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി പറഞ്ഞത്. എന്നും വയനാടിനൊപ്പം ഉണ്ടാകുമെന്നും അവർ പറഞ്ഞു. നന്ദി, ഒരായിരം നന്ദിയെന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് പ്രിയങ്ക വേദിവിട്ടത്.
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് എം.പിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം ആദ്യമായാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും ശനിയാഴ്ച പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്.
ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും അവിടെനിന്നു മുക്കത്തേക്ക് എത്തുകയായിരുന്നു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഞായറാഴ്ച വൈകുന്നേരം കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
TAGS : PRIYANKA GANDHI | WAYANAD
SUMMARY : Priyanka Gandhi thanks the voters of Wayanad
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…