ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന നാളെ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് ജയം. ഭൂരിപക്ഷത്തില്‍ പാതിയും സമ്മാനിച്ചത് മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ്. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലായി 2,02,612 വോട്ടാണ് പ്രിയങ്കാഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം. വണ്ടൂര്‍ 73,276, നിലമ്പൂര്‍ 65,132, ഏറനാട് 64,204 എന്നിങ്ങനെയാണ് ഭൂരിപക്ഷക്കണക്ക്.
അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം ആകും. ഈ മാസം 25 മുതല്‍ ഡിസംബർ 20 വരെയാണ് പാർലമെന്റ് സമ്മേളനം. ഭരണഘടനാ രൂപവത്കരിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ച് 26-ന് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം ചേരും. സർക്കാരിന്റെ നിയമനിർമാണ അജൻഡകളെക്കുറിച്ചും ചർച്ചചെയ്യാൻ പോകുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും പ്രതിപക്ഷത്തെ മുൻകൂട്ടി അറിയിക്കുന്നതിന്റെ ഭാഗമായാണ് സംയുക്തസമ്മേളനം.
TAGS : PRIYANKA GANDHI | OATH
SUMMARY : Priyanka Gandhi will take oath on Monday
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി…
ചെന്നൈ: മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബെംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് - കന്നട- തെലുങ്ക് വിവർത്തന ശില്പശാല…
ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…