തമിഴ് നടൻ ധനുഷിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ കുരുക്ക്. തിങ്കളാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് യോഗത്തില്‍ ചർച്ച ചെയ്തിരുന്നു. പല ഘട്ടത്തിലായി ചിത്രീകരണം മുടങ്ങി നില്‍ക്കുന്ന ചിത്രങ്ങളേക്കുറിച്ചും അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും അതില്‍ ചർച്ചയുണ്ടായി.
കൂടാതെ വർധിച്ച പ്രൊഡക്ഷൻ ചെലവും താരങ്ങളുടെ കനത്ത പ്രതിഫലവും ചർച്ചാ വിഷയമായി. ഇതിനിടയിലാണ് ധനുഷിന്റെ പേരും ഉയർന്നുവന്നത്. തെനാന്തല്‍ ഫിലിംസ് എന്ന പ്രശസ്ത തമിഴ് നിർമാതാക്കളാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും എന്നാല്‍ പിന്നീട് വാക്കുതെറ്റിച്ചെന്നും നിർമാതാവ് പറഞ്ഞു.
അതേസമയം തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിനു മുമ്പ് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്.
TAGS : DHANUSH | FILM
SUMMARY : The producer took the advance; Tamil Film Producers Council is in trouble for Dhanush
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…