Categories: KERALATOP NEWS

നടൻ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരേ നിര്‍മാതാക്കളുടെ സംഘടനയുടെ മാനനഷ്ടക്കേസ്

കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തലക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. താര സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് നടന്‍ ജയന്‍ ചേര്‍ത്തല.

ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന കേസ് നല്‍കിയിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ സംഘടന കെട്ടിട നിര്‍മാണത്തിനായി അമ്മയില്‍ നിന്ന് ഒരു കോടി രൂപ കടം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.

ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Producers’ association files defamation case against actor Jayan Cherthala

Savre Digital

Recent Posts

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…

1 hour ago

സൗജന്യ മെഡിക്കൽ ക്യാമ്പ് 13 ന്

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ്  ജൂലൈ 13ന് രാവിലെ…

1 hour ago

കോഴിക്കോട് പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…

2 hours ago

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…

3 hours ago

ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍

ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…

3 hours ago

സ്വര്‍ണവിലയിൽ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…

4 hours ago