ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നല്‍കിയ ഹർജി പിൻവലിക്കാൻ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമ്മാതാക്കള്‍ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടത്തിന് താല്പര്യമില്ലെന്നും, സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമ്മാതാക്കള്‍ വ്യക്തമാക്കി. സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു.
നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളില്‍ വിയോജിച്ചാണ് നിർമ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്റെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
SUMMARY: Producers to withdraw petition related to ‘Jananayakan’ movie
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…