പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതി; നിർമാണം പൂർത്തിയായ 5 വീടുകളുടെ താക്കോൽദാനം ഇന്ന്

ബെംഗളൂരു: സാമൂഹിക പങ്കാളിത്തത്തോടെ ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടുകൾ നിർമിച്ചു നൽകുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി ഹെസറഘട്ടയിൽ നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. ഹെസറഘട്ട  ആര്‍.എം.സി യാര്‍ഡിന് സമീപത്തുള്ള പ്രോജക്ട് ഷെൽട്ടര്‍ ഭവന സമുച്ചയത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം താക്കോല്‍ കൈമാറും. ക്ലാരേഷ്യൻ പ്രൊവിൻഷ്യൽ ഫാദർ സാബു പ്രാർത്ഥന ചൊല്ലും. തുടർന്ന് രാവിലെ 11 ന് എം.എസ് പാളയത്തെ കിംഗ്സ് മീഡോവ്സിൽ നടക്കുന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. പദ്ധതിക്കായി സാമ്പത്തിക സഹായം നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കാഴ്ചപരിമിതയും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ അൻഷിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി അരങ്ങേറും.

ഫാദർ ജോർജ് കണ്ണന്താനത്തിന്‍റെ  നേതൃത്വത്തില്‍ 2023 ഒക്ടോബറിലാണ് പ്രോജക്ട് ഷെൽട്ടർ ആരംഭിക്കുന്നുത്. ബെംഗളൂരുവിലെ ക്ലാരെഷ്യൻ ഫാദേഴ്‌സിൻ്റെ സാമൂഹിക സംരംഭമായ ഹോപ്സ് സൊസൈറ്റിക്ക് കീഴിലാണ് പ്രോജക്ട് ഷെൽട്ടർ പ്രവര്‍ത്തിക്കുന്നത്. പത്ത് പേരടങ്ങുന്ന ഫൗണ്ടർ ഡയറക്ടർമാരാണ് വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. 500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഓരോ വീടിൻ്റേയും നിർമാണ ചെലവ് 10 ലക്ഷം രൂപയാണ്. ഓരോ മാസവും 1000 രൂപ വീതം 1000 പേരിൽ നിന്ന് സംഭാവന വഴി ലഭിക്കുന്ന തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തിൽ ഒരു വീട് വീതം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ ഇതിനോടകം 2 വീടുകൾ നിർമിച്ച് നൽകി. നീലേശ്വരത്ത് 2, എരുമേലി 1 എന്നിങ്ങനെ 3 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ അസമിൽ ഒന്നും ഝാർഖണ്ഡിൽ ഒന്നും വീതം വീടുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ഇതോടെ ഈ വർഷം ഒക്ടോബറിൽ 12 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാന്‍ സാധിക്കുമെന്ന് ഫാദർ ജോർജ് കണ്ണന്താനം പറഞ്ഞു.

<br>
TAGS : PROJECT SHELTER | Fr. GEORGE KANNANTHANAM
SUMMARY : Project Shelter Housing Scheme; Handing over the keys of 5 completed houses tomorrow

Savre Digital

Recent Posts

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

47 minutes ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

51 minutes ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

1 hour ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

2 hours ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

പുതിയ ജി എസ് ടി നിരക്കുകള്‍ ഇന്നു മുതല്‍; നികുതിഭാരം കുറയും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…

3 hours ago