Categories: TELANGANATOP NEWS

സ്വത്തുതർക്കം; 86കാരനായ വ്യവസായിയെ കൊച്ചുമകൻ കുത്തിക്കൊന്നു, ദേഹത്ത് 70ല്‍ ഏറെ കുത്തുകള്‍

ഹൈദരാബാദ്:  തെലങ്കാന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊച്ചുമകൻ കുത്തിക്കൊന്നു. വെല്‍ജന്‍ ഗ്രൂപ്പ് ഒഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ വെലാമതി ചന്ദ്രശേഖര ജനാര്‍ദ്ദന്‍ റാവുവിനെയാണ്  കുത്തിക്കൊലപ്പെടുത്തിയത്. ജനാര്‍ദ്ദന്‍ റാവുവിന്റെ ശരീരത്തില്‍ 70ല്‍ ഏറെ കുത്തുകളേറ്റു. സംഭവത്തിന് പിന്നാലെ പ്രതി കിലാരു കീര്‍ത്തി തേജയെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കീര്‍ത്തി മുത്തശ്ശനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം രക്തക്കറയുള്ള വസ്ത്രങ്ങള്‍ മാറ്റി കീര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പഞ്ചഗുട്ട ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശം നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റാവുവിന്റെ മകളുടെ മകനാണ് കിലാരു കീര്‍ത്തി തേജ. ആക്രമണത്തിനിടയില്‍ പരുക്കേറ്റ കീര്‍ത്തിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ ബിരുദാനന്തര ബിരുദം നേടിയ തേജ അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. തുടർന്ന് റാവുവിന്റെ വസതിയിലേക്ക് അമ്മയോടൊപ്പം വരുകയായിരുന്നു. ഇതിനിടെയാണ് സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തതും കൊലപാതകത്തിൽ കലാശിച്ചതും.

ഹൈഡ്രോളിക് പമ്പുകൾ, മോട്ടറുകൾ, മെഷീനുകൾ തുടങ്ങിയവയുടെ നിർമാണം മുതൽ ഊർ‌ജരംഗത്തു വരെ സാന്നിധ്യമുള്ള വെൽജൻ ഗ്രൂപ്പിന്റെ സ്ഥാപകനായ ജനാർദൻ റാവു കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുകയായിരുന്നു. 460 കോടി രൂപയുടെ ആസ്തിയുള്ള റാവുവിന്റെ അനന്തരാവകാശം നിഷേധിക്കപ്പെട്ടതാണ് കീർത്തി തേജയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നുെം പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
<BR>
TAGS : CRIME NEWS | HYDERABAD NEWS
SUMMARY : Property disputes; An 86-year-old businessman was stabbed to death by his grandson, with more than 70 stab wounds in his body

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

3 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

3 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

4 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

5 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

6 hours ago