ബെംഗളൂരു: ബെളഗാവി സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. സ്റ്റേഷന് നാഗനൂർ രുദ്രാക്ഷി മഠത്തിലെ ശ്രീ ശിവ ബസവ സ്വാമിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി പുതിയ നിർദ്ദേശം അയയ്ക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോമണ്ണ പറഞ്ഞു. ബസവ സ്വാമിയുടെ 135-ാം ജയന്തി ആഘോഷത്തിലും ശ്രീ ഹംഗൽ കുമാരസ്വാമിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലും ഭക്തരുടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗനൂർ സ്വാമിയുടെ ദീർഘവീക്ഷണം ജില്ലയുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നിന്ന് കിറ്റൂർ വഴി ധാർവാഡിലേക്കുള്ള പുതിയ റെയിൽവേ ലൈനിൻ്റെ പ്രവൃത്തിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | BELAGAVI
SUMMARY: Centre will consider naming Belagavi Railway Station after Naganur seer
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…