LATEST NEWS

പെൺവാണിഭക്കേസ്: നടി അനുഷ്ക മോഹൻദാസ് അറസ്റ്റിൽ

മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഇവർ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന അനുഷ്കയെ സമീപിച്ചാണ് പോലീസ് നടിയെ പിടികൂടിയത്.

ഏറെനാളായി അനുഷ്ക സെക്സ് റാക്കറ്റ് കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. സിനിമാ, സീരിയൽ താരങ്ങൾക്കായി വൻതുകയാണ് ഇടപാടുകാരിൽ നിന്ന് ഇവർ വാങ്ങിയിരുന്നത്. നടിമാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ചറിഞ്ഞ പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടപടി. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പോലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിനുപിന്നിൽ വേറെയും ആൾക്കാർ ഉണ്ടെന്നും അവർക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അനുഷ്കയുടെ വലയിൽ കൂടുതൽ നടിമാർ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
SUMMARY: Prostitution case: Actress Anushka Mohandas arrested

NEWS DESK

Recent Posts

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

3 minutes ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

8 minutes ago

സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ബെംഗളൂരുവില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…

27 minutes ago

കേരളസമാജം ദൂരവാണിനഗർ സാഹിത്യസംവാദം നാളെ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യസംവാദം നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. ചെറുകഥാകൃത്ത് എൻ.രാജൻ…

44 minutes ago

പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…

9 hours ago

‘ജനനായകൻ’ ചോർന്ന സംഭവം: ഫിലിം എഡിറ്റർക്ക് സസ്‌പെൻഷൻ

ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

10 hours ago