ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിജയ് ചിത്രമായ ‘ജന നായകൻ’ ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായതായി അസോസിയേഷൻ കണ്ടെത്തി. തന്റെ സിനിമകളിൽ സഹായികളായി യൂണിയൻ അംഗങ്ങളെ നിയമിക്കുന്നതിൽ പ്രദീപ് രാഘവ് വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.
ചോർച്ചയ്ക്ക് പ്രദീപിന് നേരിട്ട് കാരണക്കാരനല്ലെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. സസ്പെൻഷൻ കാലയളവിൽ പ്രദീപിന് യാതൊരുവിധ സഹകരണമോ പിന്തുണയോ നൽകില്ലെന്ന് എസ്ഐഎഫ്ഇഎ വ്യക്തമാക്കി. സിനിമാ മേഖലയിലെ മറ്റ് സംഘടനകളും ഈ അച്ചടക്ക നടപടിയോട് സഹകരിക്കണമെന്നും അദ്ദേഹത്തിന് പിന്തുണ നൽകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പൈറസി പോലുള്ള സംഭവങ്ങൾ സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്നും പ്രസിഡന്റ് വി ഗോപികൃഷ്ണയും ജനറൽ സെക്രട്ടറി എൻ ബി ഉമാശങ്കർബാബുവും അറിയിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. അതിനിടെ ഏപ്രിൽ ആദ്യ വാരം ചിത്രത്തിന്റെ പതിപ്പ് ഓൺലൈനിൽ പ്രചരിച്ചു. തുടർന്ന് നിർമാതാക്കൾ നിയമ നടപടി സ്വീകരിച്ചു. കേസിൽ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: ‘Jananayakan’ leaked incident: Film editor suspended
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…