LATEST NEWS

സമരത്തിന് കൊണ്ടുവന്ന പ്രതിഷേധ കോഴി ചത്തു; മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ മാർച്ചില്‍ പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തതില്‍ പരാതി. എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ചിലാണ് ഇവർ കൊണ്ടുവന്ന കോഴി ചത്തത്.

കോഴിയോട് ക്രൂരതകാട്ടിയ മഹിളാ മോർച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്‌പി‌സി‌എ അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ മേധാവി, അനിമല്‍ വെല്‍ഫെയർ ബോർഡ്, എസ്‌പി എന്നിവർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇന്നലെയാണ് മഹിളാ മോർച്ച പ്രവർത്തകർ ഒരു കോഴിയെ എംഎല്‍എ ഓഫീസ് ബോർഡില്‍ കെട്ടിത്തൂക്കിയത്. ഇതിനുപിന്നാലെ ഉന്തുംതള്ളുമുണ്ടായി. പോലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച്‌ നീക്കി. ഇതിനിടെ പ്രവർത്തക‌ർ കൊണ്ടുവന്ന കോഴികള്‍ കൈവിട്ടുപോയി. പിന്നീട് പ്രവർത്തകർ തന്നെ ഇവയെ കണ്ടെത്തി കൊണ്ടുപോയി.

SUMMARY: Protest chicken brought for protest dies; case filed against Mahila Morcha leaders

NEWS BUREAU

Recent Posts

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

19 minutes ago

കള്ളക്കടല്‍ പ്രതിഭാസം; കേരളത്തിൽ നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…

44 minutes ago

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…

2 hours ago

ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…

2 hours ago

സ്‌കൈ ഡൈനിങ്ങിനിടെ അഞ്ച് പേര്‍ ക്രെയ്‌നില്‍ കുടുങ്ങി

മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക…

3 hours ago

വടകരയില്‍ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.…

4 hours ago