ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷ മാറ്റിവെച്ചേക്കും. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ 22നാണ് രണ്ട് പരീക്ഷകളിൽ നടക്കുന്നത്. പിഎസ്ഐ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളിൽ മിക്കവരും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ പരീക്ഷ മാറ്റിവെക്കാൻ ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര അറിയിച്ചു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ പിഎസ്ഐ പരീക്ഷാ തീയതി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതിന് മുമ്പ് പിഎസ്ഐ പരീക്ഷ സുഗമമായി നടന്നിരുന്നെങ്കിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് പിഎസ്ഐ റിക്രൂട്ട്‌മെൻ്റ് ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അമൃത് പോൾ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിരുന്നു.
TAGS: KARNATAKA | PSI EXAM
SUMMARY: Government thinking to postpond psi exam amid clash with upsc exams
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…