ഉത്തർപ്രദേശ്: കേസ് കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൗരിഖ് പോലീസ് സ്റ്റേഷനിൽ ചപ്പുന ഔട്ട്പോസ്റ്റിൻ്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ആനന്ദ് രാംകൃപാലിനാണ് സസ്പെൻഷൻ. സംഭവത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി.
പ്രാദേശിക ഗുണ്ടാ നേതാവിൽ നിന്നാണ് ആനന്ദ് കൈക്കൂലി ആവശ്യപ്പെട്ടത്. കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ അഞ്ച് കിലോ ഉരുളക്കിഴങ്ങ് നൽകണമെന്നും ഇല്ലെങ്കിൽ കേസിൽ നിന്നും ഒഴിവാക്കില്ലെന്നുമായിരുന്നു ആനന്ദ് പറഞ്ഞത്. ഗുണ്ട നേതാവ് ഇതിന്റെ ഓഡിയോ റെക്കോർഡ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.
ആനന്ദ് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതായി ഓഡിയോയിൽ നിന്ന് വ്യക്തമാണെന്ന് കനൗജ് അഡീഷണൽ പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: UTTARPRADESH | SUSPENSION
SUMMARY: Cop demands 5 kg potatoes as ‘bribe’, suspended after audio goes viral
കൊച്ചി: സ്വര്ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…