LATEST NEWS

പൂജ അവധി: മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാ തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.

ട്രെയിൻ നമ്പർ 06065: മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. ഒക്ടോബർ മൂന്ന് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഒക്ടോബർ നാല് പുലർച്ചെ 3.50ന് ട്രെയിൻ തിരുവനന്തപുരത്തെത്തും.

ട്രെയിൻ നമ്പർ 06065: തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു സെൻട്രലിലേക്ക് സർവീസ് നടത്തും. ഒക്ടോബർ നാല് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി എട്ട് മണിക്ക് മംഗളൂരു സെൻട്രലിലെത്തും. കോട്ടയം വഴിയാണ് സർവീസ്. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന് സ്റ്റോപ്പുകളുണ്ട്.

മംഗളൂരുവിൽ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് മറ്റൊരു സ്പെഷ്യൽ ട്രെയിനും അനുവദിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06007 : ഒക്ടോബർ അഞ്ച് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഈ ട്രെയിന് തിരികെ സർവീസ് ഇല്ല. ഈ രണ്ട് ട്രെയിനുകൾക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.

SUMMARY: Puja Holiday: Special train on Mangaluru-Thiruvananthapuram route

NEWS DESK

Recent Posts

ഡൽഹിയിൽ അനധികൃതകയ്യേറ്റങ്ങൾ നീക്കുന്നതിനിടെ സംഘർഷം; കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…

15 minutes ago

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരുക്ക്

വ​യ​നാ​ട്: പു​ൽ​പ​ള്ളി​യി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പു​ൽ​പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാത്രി പത്ത് മണിയോടെയാണ് സം​ഭ​വം. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​ന്…

59 minutes ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും, കക്ഷി ചേരാൻ അതിജീവിത

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി…

1 hour ago

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…

2 hours ago

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ്

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…

2 hours ago

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…

2 hours ago