LATEST NEWS

റീല്‍സിനു വേണ്ടി കാല്‍ കഴുകി; ഗുരുവായൂര്‍ തീര്‍ഥക്കുളത്തില്‍ ചൊവ്വാഴ്ച പുണ്യാഹം

തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം.

യൂട്യൂബറായ ജാസ്മിന്‍ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച്‌ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച്‌ ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.

SUMMARY: Feet washed for reels; puja performed at Guruvayur Theerthakulam on Tuesday

NEWS BUREAU

Recent Posts

താമരശ്ശേരി ചുരത്തില്‍ കൂട്ട അപകടം; ഏഴു വാഹനങ്ങള്‍ തകര്‍ന്നു

താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച്‌ അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…

27 minutes ago

ചിത്രരചന മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…

42 minutes ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ്‌ മാതൂകുട്ടി ചെറിയാന്‍-…

54 minutes ago

ബലാത്സംഗക്കേസ്: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി, വിധി ബുധനാഴ്ച

കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…

1 hour ago

മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ല; വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…

2 hours ago

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി…

3 hours ago