ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തോൽവി. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിനാണ് തോൽവി. തോൽവിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. 207 റൺസ് വിജയലക്ഷ്യം ഡൽഹി മൂന്നു പന്ത് ശേഷിക്കെ മറികടന്നു. ഡൽഹിക്കായി കെഎൽ രാഹലും (35) കരുൺ നായർ(44) സമീർ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് വിജയലക്ഷ്യം മറികടക്കാനായത്.
ശ്രേയസ് അയ്യരുടെയും മാർക്കസ് സ്റ്റോയിനിസിന്റെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ 200 കടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ പഞ്ചാബിന് നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. ശ്രേയസ് അയ്യരാണ് ടീം സ്കോർ ഉയർത്തിയത്. അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ അർധ സെഞ്ചുറി തികച്ചാണ് ക്യാപ്റ്റൻ ക്രീസ് വിട്ടത്. 53 റൺസാണ് അയ്യർ നേടിയത്. അവസാന ഓവറുകളിൽ മാർക്കസ് സ്‌റ്റോയിനിസും വെടിക്കെട്ട് നടത്തിയതോടെ ടീം 200-കടന്നു.
തോൽവിയോടെ പഞ്ചാബിന്റെ ക്വാളിഫയർ 1 മോഹങ്ങൾക്ക് തിരിച്ചടിയേറ്റു. ഡൽഹിക്കായി മുസ്തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റെടുത്തു. 207 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെത് മികച്ച തുടക്കമായിരുന്നു. കരുണും സമീർ റിസ്വിയും ചേർന്ന് 150-കടത്തിയെങ്കിലും കരുൺ പുറത്തായത് തിരിച്ചടിയായെങ്കിലും സമീർ റിസ്വിയുടെ വെടിക്കെട്ട് അനായാസം ടീമിനെ ജയത്തിലേക്ക് എത്തിച്ചു.
TAGS: SPORTS | IPL
SUMMARY: Punjab kings loose to Delhi capitals in IPL
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…