ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. 69 റൺസ് എടുത്ത പ്രഭ്സിമ്രാനും പുറത്താകാതെ 52 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. പുറത്താകാതെ 43 റൺസെടുത്ത നേഹാൽ വധേരയും തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് എടുത്തത്. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ ജാന്‍സന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രണ്ടാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടാം തോൽവി നേരിട്ട ലഖ്നൗ ആറാം സ്ഥാനത്തേക്ക് വീണു.
TAGS: IPL | SPORTS
SUMMARY: Punjab kings won against lucknow in ipl
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്പോര്‍ട്സ് സ്കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് സ്കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…