ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പഞ്ചാബ് കിങ്സ് 37 റണ്ണിന് തോൽപ്പിച്ചു. 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങാണ് ടീമിന്റെ വിജയശിൽപ്പി. ഏഴ് സിക്‌സറും ആറ് ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. പഞ്ചാബ് 236/5, ലഖ്‌നൗ 199/7 എന്നിങ്ങനെയാണ് സ്കോർ. ആയുഷ് ബദൊനി മാത്രമാണ് ലഖ്‌നൗ നിരയിൽ പൊരുതിയത്. 40 പന്തിൽ 74 റണ്ണെടുത്തു. അഞ്ച് വീതം ഫോറും സിക്‌സറുമടിച്ചു. അബ്‌ദുൽ സമദ് 45 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ ഋഷഭ് പന്തിന് (18) ഇത്തവണയും മികച്ച സ്‌കോർ സാധ്യമായില്ല. പഞ്ചാബിനായി അർഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് അവസാന അഞ്ച് ഓവറിൽ നേടിയ 75 റണ്ണാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 15 പന്തിൽ 33 റണ്ണുമായി ശശാങ്ക് സിങ്ങും അഞ്ച് പന്തിൽ 15 റണ്ണോടെ മാർകസ് സ്‌റ്റോയിനിസും പുറത്താവാതെനിന്നു. ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ 25 പന്തിൽ 45 റണ്ണുമായി മടങ്ങുമ്പോൾ രണ്ട് സിക്‌സറും നാല് ഫോറും അടിച്ചിരുന്നു. ശ്രേയസും പ്രഭ്‌സിമ്രാനും ചേർന്ന് 78 റണ്ണിന്റെ അടിത്തറയിട്ടു. അതിനിടെ ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റണ്ണടിച്ചു. പുതിയ ജയത്തോടെ ഐപിഎൽ പട്ടികയിൽ പഞ്ചാബ് ടീം രണ്ടാം സ്ഥാനത്തെത്തി.
TAGS: SPORTS | IPL
SUMMARY: Punjab team won against Lucknow in Ipl
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…