Categories: SPORTS

ഐപിഎൽ 2024; പഞ്ചാബ് വിജയം 5 വിക്കറ്റിന്

വിജയമാഘോഷിച്ച് പ്ലേ ഓഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത് പഞ്ചാബ്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം തുടക്കത്തിലെ പിഴക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും പുറത്തായി. രാജസ്ഥാന്റെ എപ്പോഴത്തെയും ഏറ്റവും വലിയ പ്രതീക്ഷയായ സഞ്ജു സാംസൺ 15 പന്തിൽ 18 റൺസ് സ്വന്തമാക്കി വീണതോടെ കൂടുതൽ പ്രതിരോധത്തിലായി രാജസ്ഥാൻ റോയൽസ്.

പിന്നീട് ഒരുമിച്ച പരാഗും അശ്വിനും ചേർന്നാണ് രാജസ്ഥാന് മുന്നോട്ടു നയിച്ചത് അശ്വിൻ 19 പന്തിൽ 28 റൺസ് നേടി പുറത്തായി. പിന്നീട് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന റിയാൻ പരാഗ് രാജസ്ഥാൻ സ്കോർ 144 ൽ എത്തിക്കാൻ വലിയ സംഭാവന ചെയ്തു. 34 പന്തിൽ 48 റൺസാണ് പരാഗ് അടിച്ചെടുത്തത്.

ഐപിഎൽ 2024 ലീഗിന്റെ തുടക്ക മത്സരത്തിൽ തുടർ വിജയങ്ങളുമായി മുന്നേറിയ രാജസ്ഥാൻ അവസാനം നാലു കളികളിലും തോറ്റു. ഇന്നലെ ഡൽഹി ലക്നൗ മത്സരത്തിലെ ലക്നൗവിന്റെ പരാജയം രാജസ്ഥാന് പ്ലേഓഫിൽ ഇടം ഉറപ്പാക്കിയെങ്കിലും തുടർ തോൽവിയുമായി പ്ലേഓഫിലേക്ക് കടക്കുന്നത് ആശാവഹമല്ല. നേരത്തെ തന്നെ ഐപിഎൽ നിന്ന് പുറത്തായിരുന്ന പഞ്ചാബിന് ആശ്വാസ വിജയങ്ങളിലൊന്നായി ഈ വിജയം.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ. ഒമ്പതാം സ്ഥാനത്താണ് നിലവിൽ പഞ്ചാബ്.

Savre Digital

Recent Posts

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…

3 minutes ago

ഗുണ്ടൽപേട്ടിൽ കടുവ കെണിയിൽ കുടുങ്ങി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…

18 minutes ago

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

9 hours ago

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…

9 hours ago

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

11 hours ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

12 hours ago