മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണു; പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണ് പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു. സ്വാമി വിവേകാനന്ദ റോഡിനും ഇന്ദിരാനഗർ സ്റ്റേഷനുമിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. രാവിലെ 6.15 തൊട്ട് രണ്ട് മണിക്കൂർ നേരത്തേക്ക് ഇന്ദിരാനഗർ മുതൽ ചല്ലഘട്ട, ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള രണ്ട് സെഗ്‌മെൻ്റുകളിൽ മാത്രമാണ് ട്രെയിൻ സർവീസ് നടത്തിയത്.

പിന്നീട് പർപ്പിൾ ലൈനിലൂടെയുള്ള മുഴുവൻ സേവനങ്ങളും 8.05ന് പുനസ്ഥാപിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എംജി റോഡിനും ബൈയപ്പനഹള്ളിക്കും ഇടയിൽ ഫീഡർ ബസ് സർവീസ് ഏർപ്പെടുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro services on Purple Line disrupted briefly after tree falls on track

Savre Digital

Recent Posts

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

37 minutes ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

1 hour ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

1 hour ago

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

2 hours ago

പാകിസ്ഥാനില്‍ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

പെ​ഷാ​വ​ർ: പാകിസ്ഥാനില്‍ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് സംഭവം. ത​ണ്ടഡാ​മി​ൽ…

2 hours ago

കർണാടകയിൽ കനത്ത മഴ: തീരദേശ, മലനാട് മേഖലകളിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…

3 hours ago