കോഴിക്കോട്: ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. പി വി അന്‍വര്‍ ഇതിനോടകം അനൗപചാരിക പ്രചാരണം തുടങ്ങി. ബേപ്പൂരിലെ നേതാക്കളെയും സമുദായനേതാക്കളെയും അൻവർ സന്ദർശിച്ചു.
പൊതുമരാമത്ത് വകുപ്പുമന്ത്രിയായ പി.എ. മുഹമ്മദ് റിയാസാണ് നിലവിലെ എംഎൽഎ. അൻവർ ബേപ്പൂരിൽ മത്സരിക്കട്ടേയെന്ന നിലപാട് യുഡിഎഫും സ്വീകരിച്ചതോടെ മത്സരം അൻവറും റിയാസും തമ്മിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കുന്നത് യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.
അൻവർ മത്സരിച്ചാൽ ബേപ്പൂർ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു. അൻവറിനെ അനുകൂലിച്ച് നേരത്തെ തന്നെ മണ്ഡലത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. അതേസമയം അൻവറിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധസൂചകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം ബേപ്പൂരിൽ അൻവർ വേണ്ടെന്ന് ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുകാരനായ ഒരു മുസ്ലിം സ്ഥാനാർഥി ബേപ്പൂരിൽ ഇറങ്ങണമെന്നതാണ് ജില്ലാ കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാൽ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടാൻ ആര് ഇറങ്ങും എന്ന കാര്യത്തിലും അവ്യക്തതയാണ്.
ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. “സ്ഥാനാർഥി പ്രഖ്യാപനം നടത്തുക പാർട്ടിയും മുന്നണിയും ചേർന്നാണ്. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അവിടെ അവർ മത്സരിക്കും. ഇപ്പോൾ അതേക്കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ല” മുഹമ്മദ് റിയാസ് പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോൺഗ്രസിന്റെ പി.എം. നിയാസിനെയാണ് റിയാസ് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ബേപ്പൂരിൽനിന്ന് 1982 മുതൽ സിപിഎം സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. നിലവിൽ യുഡിഎഫിന്റെ അസോസിയേറ്റഡ് അംഗമാണ് അൻവർ.
SUMMARY:PV Anwar against Minister Riaz in Baypur?
ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫുൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…
കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…
കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ…
കൊച്ചി: മൂന്നാം പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. മജിസ്ട്രേറ്റ്…
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…