Categories: KERALALATEST NEWS

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

തിങ്കളാഴ്ച വരെ സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ശനിയാഴ്ച വരെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
SUMMARY:Thunderstorms likely in the state today and tomorrow

NEWS DESK

Recent Posts

വിജില്‍ തിരോധാന കേസ്: വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി

കോഴിക്കോട്: വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ തിരോധാന കേസില്‍ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. സരോവരത്തെ ചതുപ്പില്‍ നടത്തിയ…

8 minutes ago

സിക്കിമില്‍ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് പേർ മരിച്ചു, മൂന്ന് പേരെ കാണാനില്ല

ഗാങ്‌ടോക്: സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും. യാങ്താങിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. യാങ്താങിലെ അപ്പർ…

2 hours ago

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

ന്യൂഡൽഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ്…

2 hours ago

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍…

2 hours ago

മലയാളി ജവാനെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ…

3 hours ago

പ്രകോപനപ്രസംഗം: ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ കേസ്

ബെംഗളൂരു: പ്രകോപനപ്രസംഗം നടത്തിയതിന് ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ പോലീസ് കേസ്. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറും സംഘർഷവുമുണ്ടായ മാണ്ഡ്യയിലെ…

3 hours ago