ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി. ബെംഗളൂരുവിലെ രാജാജി നഗർ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്. 17-കാരൻ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും ഒരുചക്രത്തിൽ ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കേസെടുത്ത ട്രാഫിക് പോലീസ് ബൈക്കിന്റെ ആർസി നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ശേഷാദ്രിപുരത്ത് താമസിക്കുന്ന ശക്തിവേലുവിന്റെ പേരിലാണ് ബൈക്ക് എന്ന് കണ്ടെത്തിയത്. വിദ്യാർഥിയുടെ അച്ഛൻ ഗോവിന്ദരാജിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളായിരുന്നു ശക്തിവേലു. ഇയാളുടെ രേഖകൾ ഉപയോഗിച്ച് ഗോവിന്ദരാജ് വാങ്ങിയതാണ് ബൈക്ക് എന്നും കണ്ടെത്തി. കഴിഞ്ഞദിവസം ഗോവിന്ദരാജ് കോടതിയിൽ ഹാജരായി പിഴ അടച്ചു.
SUMMARY: Son practiced biking in a dangerous manner: Father fined Rs. 25,000
ബെംഗളൂരു: യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റിയും ശ്രീശബരി സ്കൂൾ, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഹെൽത്ത്…
ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍…
ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ…
ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍…
കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…
മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ…