LATEST NEWS

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ഖത്തറിലെ പരിപാടി മാറ്റി

ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി ഡിസംബര്‍ 12 ലേക്കു മാറ്റി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ വേടന്‍.

ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് വേടന്റെ സുഹൃത്തുക്കള്‍ അറിയിക്കുന്നത്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

SUMMARY: Rapper Vedan hospitalized; Qatar show postponed

NEWS BUREAU

Recent Posts

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

54 minutes ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

1 hour ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

1 hour ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

3 hours ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

3 hours ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

3 hours ago