LATEST NEWS

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു.

ദിവ്യ ദർശന–5A എന്ന പേരിലുള്ള എസി ബസാണ് സര്‍വീസ് നടത്തുക. കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) രാവിലെ 8.30 ന് ആരംഭിക്കുന്ന സർവീസ് വൈകുന്നേരം 7.45 ന് തിരിച്ചെത്തും. ശ്രീ നാഗേശ്വര ക്ഷേത്രം- ബേഗൂർ, ശ്രീ കോട്ടെ തിമ്മരായ ക്ഷേത്രം- ബേട്ടദാസനപുര, ശ്രീ മദ്ദൂരമ്മ ക്ഷേത്രം,-ഹുസ്കൂർ, ശ്രീ വരദരാജസ്വാമി ചൗഡേശ്വരി- നാരായണഘട്ട, ശ്രീ സുശീൽ ധാം-ജൈന ക്ഷേത്രം- ഗുഡ്ഡട്ടി ഗേറ്റ്, ശ്രീ ഭൂ വരാഹ സ്വാമി ക്ഷേത്രം-മുഗളൂർ ചിക്കിത്തിരുപതി, ശ്രീ ശനേശ്വര സ്വാമി ക്ഷേത്രം ഗുഞ്ചൂർ, ശ്രീ ജഗനാഥ ക്ഷേത്രം അഗര എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. മുതിർന്നവർക്ക് 550 രൂപയും കുട്ടികൾക്ക് 400 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് www.mybmtc.com അല്ലെങ്കിൽ www.ksrtc.in സന്ദർശിക്കുക.
SUMMARY: BMTC launches temple visit package including various temples in the city

NEWS DESK

Recent Posts

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

4 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

37 minutes ago

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…

1 hour ago

കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മൻ. തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി…

1 hour ago

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ ജി. കൃഷ്ണകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച്‌ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും…

2 hours ago

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.…

2 hours ago