LATEST NEWS

പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ (81) അന്തരിച്ചു. സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലേയും മെറിലാന്‍ഡ് സിനിമാസിന്റേയും സ്ഥിരം മേക്കപ്പ്മാനായിരുന്നു. മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് ക്യാമറമാന്‍ ശക്തിവി നായര്‍ മകനാണ്.

ചിത്രം , കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് , കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, ഗര്‍ദ്ദിഷ്, വന്ദനം, ലാല്‍സലാം, താളവട്ടം, വിരാസത്ത് ഹേ രാ പേഹ്രി, മേഘം തുടങ്ങി 150 ഓളം മലയാളം ഹിന്ദി തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു.

കുമാര സംഭവത്തില്‍ ശ്രീദേവി,ജ്യോതിക എന്നിവര്‍ക്ക് ആദ്യമായി ചമയം നിര്‍വ്വഹിച്ചു. 1995 ബാംഗ്ലൂര്‍ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ചമയക്കാരനായിരുന്നു . സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ തുടങ്ങി ഹിറ്റ് സീരിയലുകളിലും ചമയം നിര്‍വ്വഹിച്ചു.
SUMMARY: Famous makeup artist Vikraman Nair passed away

NEWS DESK

Recent Posts

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

12 minutes ago

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

27 minutes ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

40 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

2 hours ago

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…

2 hours ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

2 hours ago