ASSOCIATION NEWS

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷപരിപാടികൾക്ക് സമാപനം

ബെംഗളൂരു: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളസമാജം ദൂരവാണിനഗറിന്റെ ഓണാഘോഷപരിപാടികൾക്ക് സമാപനം. പൊതുസമ്മേളനത്തില്‍ ബി.എ. ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്രതാരവും അധ്യാപികയുമായ പ്രൊഫ. ലക്ഷ്മി ചന്ദ്രശേഖർ, കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.

പ്രസിഡന്റ് മുരളീധരൻനായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവരും സംസാരിച്ചു. സോണൽ സെക്രട്ടറിമാരായ എ.യു. രാജു, ബാലകൃഷ്ണപ്പിള്ള, എസ്. വിശ്വനാഥൻ, പുരുഷോത്തമൻനായർ, ആർ. അങ്കിത, വി.വി. ആർദ്രാരാജ്, രേഖാ പി. മേനോൻ, സി. കുഞ്ഞപ്പൻ, ജോയിന്റ് സെക്രട്ടറി പി.സി. ജോണി, ഓണാഘോഷപരിപാടിയുടെ കൺവീനർ ബിനോ ശിവദാസ്, ചെയർമാൻ പി. ഗോപാലകൃഷ്ണൻ, സോണൽ സെക്രട്ടറിമാരായ സുഖിലാൽ, ഇ. പ്രസാദ്, സാഹിത്യവിഭാഗം ചെയർമാൻ കെ. ചന്ദ്രശേഖരൻനായർ, ട്രഷറർ എം.കെ. ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്‌സൺ ഗ്രേസി പീറ്റർ, യുവജനവിഭാഗം ചെയർമാൻ അബ്ദുൽ അഹദ്, കൺവീനർ ഷമീമ, ബിജു സുധാകർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ എന്നിവർ സംബന്ധിച്ചു.
ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിരക്കളി, നൃത്ത, സംഗീത, കലാമത്സരങ്ങളിൽ ഒന്നാം സമ്മാനംനേടിയവരുടെ പ്രകടനം, വിദ്യാർഥികളും അധ്യാപികമാരും ഓഫീസ് ജീവനക്കാരും, യുവജന-വനിതാ വിഭാഗങ്ങളും അവതരിപ്പിച്ച വിവിധകലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മിഴിവേകി. ഓണസദ്യയുമുണ്ടായിരുന്നു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ, സ്കൂൾ, കോളേജ്

വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് അവാർഡുകളും സമ്മാനിച്ചു. മുൻ ഭാരവാഹികളും, സോണൽ സെക്രട്ടറിമാരും മത്സര
വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാർ സിംഗർ താരം ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ വയലിൻ ആർട്ടിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍  അവതരിപ്പിച്ച മെഗാ ഗാനമേളയോടെ 2025 ലെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
SUMMARY: Kerala Samajam Dooravani Nagar Onam celebrations conclude

NEWS DESK

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

3 minutes ago

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടില്‍ നിർത്തി ഉണ്ണകൃഷ്ണൻ പോറ്റി. ദേവസ്വംബോർഡ് തനിക്ക് തന്നത് ചെമ്പ് പാളികള്‍…

13 minutes ago

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11,…

19 minutes ago

ആ ഭാ​ഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ഇന്ന്…

43 minutes ago

ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത്…

49 minutes ago

‘മലയാളം വാനോളം, ലാല്‍സലാം’, മഹാനടന് ഇന്ന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന…

2 hours ago