കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള രൂക്ഷമായ പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ച് സ്ഥലംവിട്ടതോടെയാണ് ആദ്യ വനിത പ്രധനമന്ത്രിയായി സുശീല സത്യപ്രതിജ്ഞ ചെയ്തത്. കാഠ്മണ്ഡുവിലെ പ്രസിഡന്റ് കൊട്ടാരത്തിൽ വെള്ളിയാഴ്ച രാത്രി വൈകി നടന്ന ചടങ്ങിൽ പ്രസിഡന്റ് രാമചന്ദ്ര പൗദൽ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് രാംബരൻ യാദവും ചീഫ് ജസ്റ്റിസും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രസിഡന്റും സൈനിക മേധാവികളും ജെന്‍ സി പ്രക്ഷോഭകരും സംയുക്ത യോഗം ചേർന്നാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് സുശീലയുടെ പേര് തീരുമാനിച്ചത്. നിലവിലെ പാർലമെന്റ് പിരിച്ചുവിട്ടതിനാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത മാർച്ച് അഞ്ചിന് നടക്കുമെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. യുവാക്കള്‍ നടത്തിയ പ്രക്ഷേഭത്തില്‍ നിരവധി പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്
SUMMARY: Sushila Karki sworn in as Nepal’s first female Prime Minister
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…