ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). മൊബൈൽ ആപ്പിലെ ക്യുആർ കോഡ് പാസുകൾ ഉപയോഗിച്ച് നമ്മ മെട്രോയിൽ പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്കുള്ള പാസുകളാണ് ഏർപ്പെടുത്തുന്നത്. ഇന്നു മുതൽ നമ്മ മെട്രോ ആപ്പിൽ പുതിയ പാസുകൾ ലഭ്യമാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു
ഇതുവരെ, പരിധിയില്ലാത്ത യാത്രാ പാസുകൾ 50 രൂപ റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റോടെ കോൺടാക്റ്റ്‌ലെസ് സ്മാർട്ട് കാർഡുകളായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. മൊബൈൽ ക്യുആർ പാസുകൾ മൊബൈൽ ഫോണുകളിൽ ഡിജിറ്റലായി നൽകുന്നതിനാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. ടിക്കറ്റ് കൗണ്ടറുകളിൽ കാത്തുനിൽപ്പ് ഒഴിവാക്കാനുമാകും.
ഒരു ദിവസത്തെ പാസിന് 250 രൂപ, 3 ദിവസത്തെ പാസിന് 550 രൂപ, 5 ദിവസത്തെ പാസിന് 850 രൂപ എന്നിങ്ങനെയാണ് നിരക്ക്. ക്യുആർ കോഡ് പാസിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ല.
ഒരു ദിവസം ഒട്ടേറെ തവണ മെട്രോയിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്കാണ് പാസുകൾ പ്രയോജനപ്പെടുക. സമയം ലാഭിക്കുന്നതിനും കാർഡ് ഇഷ്യൂ ചെയ്യുന്നതിനും റീഫണ്ടുകൾക്കുമായുള്ള കൗണ്ടറുകളിലെ ക്യൂ ഒഴിവാക്കുന്നതിനുമായി മൊബൈൽ ക്യുആർ അധിഷ്ഠിത പാസുകളിലേക്ക് മാറാൻ യാത്രക്കാരോട് ബിഎംആർസിഎൽ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളിലും ക്യു ആർ കോഡ് അധിഷ്ഠിത പാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
SUMMARY: QR code based pass unlimited travel on Namma Metro; New system from today
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ…
ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍…
കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും…
കൊല്ലം: കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർഥിനിളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു,…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്…
ബെംഗളൂരു: എഴുത്തുകാരനും മലയാളം മിഷൻ മൈസൂർ മേഖല കോര്‍ഡിനേറ്ററും മലയാളം മിഷൻ അധ്യാപകനുമായ പ്രദീപ് മാരിയിലിന്റെ വെള്ളാരം കല്ലുകൾ തേടുന്ന…