LATEST NEWS

‘വന്ദേഭാരതില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം’: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു. കാലാവധികഴിഞ്ഞ ജ്യൂസ് നല്‍കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആവർത്തിക്കരുതെന്നും കമ്മിഷൻ മുന്നറിയിപ്പുനല്‍കി.

വന്ദേഭാരതില്‍ കാറ്ററിങ് ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഏജൻസി, യാത്രക്കാർക്കുനല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം റെയില്‍വേ നിരീക്ഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. വന്ദേഭാരത് ട്രെയിനില്‍ മേയ് 25-ന് യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നല്‍കിയ ജ്യൂസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു.

മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരതില്‍ ബൃന്ദാവൻ ഫുഡ് പ്രോഡക്‌ട്‌സ്‌ എന്ന കമ്ബനിക്കാണ് കാറ്ററിങ്‌ ലൈസൻസ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ‘മാസാ’ ജ്യൂസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് നല്‍കിയ ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.

SUMMARY: ‘Quality of food served in Vande Bharat should be ensured’: Human Rights Commission

NEWS BUREAU

Recent Posts

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ…

54 minutes ago

അങ്കമാലിയില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍…

2 hours ago

ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവില്‍

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍‌ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ…

3 hours ago

സൂര്യകാന്ത് മിശ്രയെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…

4 hours ago

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…

5 hours ago

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

5 hours ago