ന്യൂഡൽഹി: നടന്നുവരുന്ന 10, 12 ക്ലാസ് ബോർഡ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. വിദ്യാർത്ഥികൾ www.cbse.gov.inൽ അടക്കം വരുന്ന ഔദ്യോഗിക അറിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.
സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സി.ബി.എസ്.ഇ അധികൃതര്‍ പറഞ്ഞു.
യൂട്യൂബ്, ഫെയ്‌സ്ബുക്ക്, എക്‌സ് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതായും ചോദ്യപേപ്പറിലേക്ക് ആക്‌സസ് ചെയ്യാമെന്നും പറഞ്ഞുള്ള തെറ്റായ പ്രചാരണങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സുഗമവും നീതിയുക്തവുമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു. ഈമാസം 15നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ തുടങ്ങിയത്. ഏപ്രില്‍ നാലിന് അവസാനിക്കും.
<BR>
TAGS :  CBSE EXAM
SUMMARY : Question paper leak; CBSE says propaganda is wrong
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…